ഓച്ചിറ: ഇന്റർ നാഷണൽ സ്പോർട്സ് സമ്മിറ്റ് 2024ന്റെ പ്രചരണത്തിന്റെ ഭാഗമായി കാസർകോട് നിന്ന് ആരംഭിച്ച നാഷണൽ സൈക്ളിംഗ് താരങ്ങളുടെ സൈക്കിൾ റാലിക്ക് കൊല്ലം ജില്ലാ അതിർത്തിയായ ഓച്ചിറയിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, വൈസ് പ്രസിഡന്റ് ഡോ. കെ. രാമചന്ദ്രൻ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ജയകുമാർ, മദർ തെരേസാ പാലിയേറ്റീവ് കെയർ പ്രസിഡന്റ് പി.ബി.സത്യദേവൻ, സെക്രട്ടറി സ്നേഹ സന്തോഷ്, ഗ്രാമപഞ്ചായത്തംഗം എ.അജ്മൽ, ബാബു കൊപ്പാറ, ഓച്ചിറ ഗവ.ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് കബീർ എൻസൈൻ, ഫാന്റം സ്പോർട് ക്ളബ് പ്രസിഡന്റ് മോഹനൻ, ശിവാനി പി.നായർ, സന്തോഷ്, അജികുമാർ കായിക താരങ്ങൾ , വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.