കൊല്ലം: കാനഡയിൽ മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന കൺസൾട്ടിംഗ് സ്ഥാപനമായ അസ്റ്റിറിന്റെ നേതൃത്വത്തിൽ 22, 23, 24 തീയതികളിൽ തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രത്തിന് സമീപത്തെ ഓഫീസിൽ സെമിനാർ നടത്തും. കാനഡയിൽ നിന്നെത്തുന്ന ഡെസ്റ്റാ- ലിങ്ക് ഇമിഗ്രേഷൻ സർവീസസിലെ വിദഗ്ദ്ധരുമായി തൊഴിലന്വേഷകർക്ക് നേരിട്ട് ആശയവിനിമയം നടത്താം. കാനഡയിൽ ജോബ് ഓഫർ വിത്ത് വർക്ക് പെർമിറ്റാണ് ആസ്റ്റിർ മുന്നോട്ടുവയ്ക്കുന്നത്. യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിലാണ് ഉറപ്പാക്കുന്നത്. ഇതുസംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ സെമിനാറിൽ വ്യക്തമാകും. കാനഡയിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ മെഡിക്കൽ പി.ജി, എം.ബി.ബി.എസ്, എൻജിനിയറിംഗ്, നഴ്സിംഗ് തുടങ്ങിയ കോഴ്സുകളിൽ ആസ്റ്റിർ പ്രവേശനവും നേടിക്കൊടുക്കുന്നുണ്ട്. കാനഡയിലെ വർക്ക് പെർമിറ്റ്, പെർമിനന്റ് റസിഡന്റ്സ്, വിവിധ കോഴ്സുകൾ എന്നിവ സംബന്ധിച്ച സംശയങ്ങളും ദൂരീകരിക്കാം. ഫോൺ: 9847871013, 7025248562, 0474 2961038.