 
പുനലൂർ: കർഷക തൊഴിലാളി പെൻഷൻ തുക പ്രതിമാസം 3000 രൂപയായി വർദ്ധിപ്പിക്കണമെന്നും അംശാദായം അടച്ച് പെൻഷനായ മുഴുവനാളുകൾക്കും ഉപാധിരഹിതമായി പെൻഷൻ നൽകണമെന്നും വിവിധ ആനുകൂല്യങ്ങളായി നൽകുവാനുള്ള കുടിശ്ശികത്തുക അടിയന്തരമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള കർഷക തൊഴിലാളി ഫെഡറേഷന്റെ (ബി.കെ.എം.യു ) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി ഇടമൺ വില്ലേജ് ഓഫീസ് പടിക്കൽ കർഷക തൊഴിലാളികൾ ധർണ സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു പുനലൂർ മണ്ഡലം കമ്മിറ്റിയംഗം എ.കുഞ്ഞു മൊയ്തീൻ അദ്ധ്യക്ഷനായി. ആർ.ശശി സ്വാഗതം പറഞ്ഞു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ എസ്.സുനിൽകുമാർ, ഇടമൺ സുനിൽ, എൻ.സുദർശനൻ, സിയാദ്, യു.രാജൻ വെള്ളിമല, ഗ്രാമ പഞ്ചായത്തംഗം പ്രമീള എന്നിവർ സംസാരിച്ചു.