കരുനാഗപ്പള്ളി : ഒമ്പതാം സഹകരണ കോൺഗ്രസിന്റെ ഭാഗമായുള്ള പതാകജാഥയ്ക്ക് കരുനാഗപ്പള്ളി താലൂക്കിൽ സ്വീകരണം നൽകി. കരുനാഗപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ പൊന്മന സർവീസ് സഹകരണ ബാങ്ക് അങ്കണത്തിലാണ് സ്വീകരണം നൽകിയത്. തുടർന്ന് നടന്ന സമ്മേളനത്തിൽ ജാഥാ ക്യാപ്ടനും കൺസ്യൂമർ ഫെഡറേഷൻ ചെയർമാനുമായ എം.മെഹബൂബ്, വൈസ് ക്യാപ്റ്റൻ എൻ.സുബ്രഹ്മണ്യൻ, അഡീഷണൽ രജിസ്ട്രാർ സജീവ് കർത്താ തുടങ്ങിയവർ സംസാരിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. കുന്നത്തൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.മോഹനൻ, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ പി.ആർ.വസന്തൻ, ടി.രാജീവ്,എ.അനിരുദ്ധൻ, കെ.സി.രാജൻ, ഓച്ചിറ മുരളി,കോലത്ത് വേണുഗോപാൽ, അഡ്വ.യൂസഫ് കുഞ്ഞ്, തൊടിയൂർ രാമചന്ദ്രൻ,സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർമാരായ ഉണ്ണികൃഷ്ണൻ, ശോഭന, അസിസ്റ്റന്റ് ഡയറക്ടർമാരായ ഹാരിസ്, സജിത്ത് വിവിധ സഹകരണ സംഘം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
: