
കൊല്ലം: കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കുണ്ടറ കുരീപ്പള്ളിയിൽ സംഘടിപ്പിച്ച നാളീകേര കർഷക സംഗമം ജില്ലാതല ഉദ്ഘാടനം മുൻ എം.എൽ.എ തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. പാർട്ടി കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് കുളത്തൂർ രവി അദ്ധ്യക്ഷനായി. പാർട്ടി ഉന്നത അധികാര സമിതി അംഗം അപു ജോൺ ജോസഫ് മികച്ച കർഷകരെ ആദരിച്ചു. പി.സി.വിഷ്‌ണുനാഥ് എം.എൽ.എ വിശിഷ്ടാതിത്ഥിയായി.
കർഷകർക്ക് നാളീകേര തൈകൾ വിതരണം ചെയ്തു.
ജില്ലാ പ്രസിഡന്റ് അറക്കൽ ബാലകൃഷ്ണപിള്ള കേര കർഷക സന്ദേശം നൽകി. അഡ്വ.മാത്യു ജോർജ്ജ്, സി.മോഹനൻ പിള്ള, റോയി ഉമ്മൻ, കുളക്കട രാജു, കുരീപ്പള്ളി സലിം, അഡ്വ.അരുൺ അലക്സ്, ഷൈജു കോശി വെങ്കിട്ട രമണൻ പോറ്റി, എം.തോമസുകുട്ടി, വർഗീസ് വെട്ടിയങ്ങൾ, കോടിയാട്ട് ബാലകൃഷ്ണപിള്ള എബ്രഹാം മാത്യു, കുറ്റിയിൽ ശ്യാം, കോശി ജോർജ്, ഗീതാ സുകുനാഥ്, അനിൽ പനിക്കവിള, ഹരീഷ് മുളവന, വി.പി.സാബു, പ്രകാശ് മയൂരി, ബെന്നി നൈനാൻ, ജെ.സിൽവസ്റ്റർ, ജെ.സെബാസ്റ്റ്യൻ, ജിജിമോൻ, സാന്റോ, രാജേഷ് തട്ടാർകോണം, രാജു നെച്ചേരി എന്നിവർ പങ്കെടുത്തു.