കൊല്ലം: നിർമ്മാണ കമ്പിനിയുടെ പ്ലാന്റിൽ നിന്നു ലക്ഷങ്ങൾ വില വരുന്ന ഇരുമ്പ് മോഷ്ടിച്ചവർ പിടിയിലായി. മയ്യനാട്, ധവളക്കുഴി, സുനാമി ഫ്‌ളാറ്റിൽ അമൽ (27), ഷിബു (24) എന്നിവരാണ് അഞ്ചാലുമൂട് പൊലീസിന്റെ പിടിയിലായത്.
2022 നവംബർ മുതൽ കടവൂർ പാലത്തിനു സമീപത്തുള്ള ജോലി സ്ഥലത്ത് നിന്നു പ്രൈവറ്റ് കമ്പനിയുടെ നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന 200 കിലോയോളം വരുന്ന ഇരുമ്പ് കമ്പികളും മറ്റും പല തവണയായി ഇവർ മോഷ്ടിക്കുകയായിരുന്നു . ഇവിടെനിന്നും പ്രതികൾ ഇതുവരെ രണ്ടേകാൽ ലക്ഷം രൂപയോളം വില വരുന്ന ഇരുമ്പ് സാധനങ്ങളാണ് മോഷ്ടിച്ചത്. സാധനങ്ങൾ മോഷണം പോകുന്നത് മനസിലാക്കിയ കമ്പനി അധികൃതർ നൽകിയ പരാതിയിലാണ് അറസ്റ്റ്. അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ ധർമ്മജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ഗിരീഷ്, എ.എസ്.ഐ രാജേഷ്, സി.പി.ഒ സനോജ്, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.