കൊല്ലം: ബസിനുള്ളിൽ അക്രമം നടത്തിയ യാത്രക്കാരൻ പൊലീസ് പിടിയിലായി. മേവറം, പാലവിള പുത്തൻ വീട്ടിൽ ആസിഫ് (21) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30നാണ് കേസിനാസ്പദമായ സംഭവം. ഫുഡ്‌ബോഡിൽ നിന്ന് മാർഗതടസം സൃഷ്ടിച്ച പ്രതിയായ ആസിഫിനോട് തട്ടാമല സ്വദേശിയായ ഇർഷാദ് എന്ന യാത്രക്കാരൻ ബസ് പഴയാറ്റിൻകുഴിയിൽ എത്തിയപ്പോൾ മാറാൻ ആവശ്യപ്പെട്ടു. പെട്ടെന്ന് പ്രകോപിതനായ ആസിഫ് കൈയിൽ കിടന്ന ഇടിവള ഊരി ഇയാളുടെ മുഖത്തും വയറ്റിലും ഇടിക്കുകയായിരുന്നു. മർദ്ദനത്തിൽ ഇയാളുടെ മൂക്കിന്റെയും മുഖത്തെയും അസ്ഥിക്ക് പൊട്ടൽ സംഭവിച്ചു. ഇരവിപുരം ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ സിദ്ദിക്കുൽ അക്ബർ, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.