എഴുകോൺ : എഴുകോൺ ഗ്രാമപഞ്ചായത്തിൽ സി.എച്ച്.സി സബ് സെന്ററിനായി ആറ് സെന്റ് ഭൂമി സൗജന്യമായി നൽകി. ഇരുമ്പനങ്ങാട് സ്വദേശിയായ എസ്.ബി.ഐ അസി. മാനേജർ ശ്രീകുമാർ ശ്രീരംഗമാണ് ഭൂമി നൽകിയത്. ഇരുമ്പനങ്ങാട് മുട്ടത്തേരി കാവിന് സമീപത്തായാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ ആരോഗ്യ കേന്ദ്രം സ്ഥാപിക്കുന്നത്. ഭൂമിയുടെ പ്രമാണം എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം, സെക്രട്ടറി സ്നേഹജാ ഗ്ലോറി എന്നിവർക്ക് കൈമാറി. വൈസ് പ്രസിഡന്റ് വി. സുഹർബാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.ആർ. ബിജു, എസ്.സുനിൽകുമാർ , ബീന മാമച്ചൻ പഞ്ചായത്ത് അംഗങ്ങളായ ആതിര ജോൺസൺ, മഞ്ചുരാജ്, അസി.സെക്രട്ടറി ജി.ശങ്കരൻകുട്ടി, രഞ്ചുജോൺ , കല്ലൂർ മുരളി എന്നിവർ പങ്കെടുത്തു.