കൊല്ലം: മോദിയുടെ ഗ്യാരന്റി, പുതിയ കേരളം എന്ന മുദ്രാവാക്യമുയർത്തി എൻ.ഡി.എ സംസ്ഥാന ചെയർമാൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ ഉജ്ജ്വല വരവേൽപ് നൽകും. അടുത്തമാസം 6 ന് വൈകിട്ട് 3ന് ചിന്നക്കടയിൽ നടക്കുന്ന സ്വീകരണ പരിപാടിയിൽ 25,000 പ്രവർത്തകർ പങ്കെടുക്കും. പദയാത്ര കൊട്ടിയത്ത് സമാപിക്കും. സ്വാഗത സംഘ രൂപീകരണയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ലോക്‌സഭാ മണ്ഡലം ഇൻ ചാർജ് കെ. സോമൻ, ബി.ജെ.പി സംസ്ഥാന സെൽ കോ- ഓർഡിനേറ്റർ അശോകൻ കുളനട, സംസ്ഥാന സമിതി അംഗം ജി. ഗോപിനാഥ്, എൻ.ഡി.എ ജില്ലാ കൺവീനർ സന്ദീപ് പച്ചയിൽ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്, ശിവസേന സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. രാജീവ് രാജധാനി, ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ രഞ്ജിത് രവീന്ദ്രൻ, ബി.ജെ.പി സംസ്ഥാനസമിതി അംഗങ്ങളായ ബി. രാധാമണി, എ.ജി. ശ്രീകുമാർ, വെറ്റമുക്ക് സോമൻ, ജില്ലാ വൈസ് പ്രസിഡന്റ് ശശികല റാവു, സെക്രട്ടറിമാരായ സുനിൽകുമാർ, കൃപ വിനോദ്, ശിവസേന യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി വൈശാഖ്, മഹിള മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രൂപ ബാബു എന്നിവർ സംസാരിച്ചു. കെ. ശിവദാസ്, പ്രിൻസ്, എം.എസ്. ശ്യാംകുമാർ, ബി. രാധാമണി, വനോദ് റോയി, പ്രശാന്ത് എന്നിവർ രക്ഷാധാരികളും ആർ. രാധാകൃഷ്ണൻ ചെയർമാനുമായി 1000 പേരടങ്ങുന്ന സംഘാടക സമിതിക്ക് രൂപം നൽകി.