കൊല്ലം: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന ദി​വസം വിദ്യാലയങ്ങൾക്ക് അവധി നൽകണമെന്ന് ദേശീയ അദ്ധ്യാപക പരി​ഷത്ത് സംസ്ഥാന പ്രസി​ഡന്റ് പി​.എസ്. ഗോപകുമാർ ആവശ്യപ്പെട്ടു. കോടിക്കണക്കിന് ശ്രീരാമ ഭക്തരുടെ ചിരകാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. പ്രാണപ്രതിഷ്ഠ ചടങ്ങുകൾ മാദ്ധ്യമങ്ങൾ വഴി തത്സമയം കാണാനും അനുബന്ധമായി നാട്ടിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കാളികളാകാനും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആഗ്രഹമുണ്ട്. കേന്ദ്ര മാതൃകയിൽ സംസ്ഥാനത്തും അവധി അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പ്രസ്താവനയി​ൽ പറഞ്ഞു.