കൊല്ലം: കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ ജില്ലയിൽ പതിനായിരങ്ങൾ അണിനിരന്നു.

എം. മുകേഷ് എം.എൽ.എ ചിന്നക്കടയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ മന്ത്രി പി.കെ. ഗുരുദാസൻ, സി.ഐ.ടി.യു നേതാവ് എൻ. പത്മലോചനൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് ഷാജു, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, ഡി.വൈ.എഫ്‌.ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം, സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺബാബു, ജില്ലാ സെക്രട്ടറി ശ്യാംമോഹൻ, പ്രസിഡന്റ് ടി.ആർ. ശ്രീനാഥ് തുടങ്ങിയവർ ചങ്ങലയിൽ കണ്ണികളായി.

ചിന്നക്കട ബെസ്‌ബേയിൽ നടന്ന പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ.കെ. ശൈലജ ചവറയിൽ ചങ്ങലയിൽ കണ്ണിയായി. പോളയത്തോട് കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, പള്ളിമുക്കിൽ എം. നൗഷാദ് എം.എൽ.എ, ചാത്തന്നൂരിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, കൊട്ടിയത്ത് എൻ.എസ് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ, മൈലക്കാട് കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യു, കടമ്പാട്ടുകോണത്ത് കവി കുരീപ്പുഴ ശ്രീകുമാർ, കല്ലുവാതുക്കലിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ്, രാമൻകുളങ്ങരയിൽ കെ.എസ്‌.കെ.ടി.യു ജില്ലാ സെക്രട്ടറി പി.എ. എബ്രഹാം, കാവനാട് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്. ഷാരിയർ, പുത്തൻതുറയിൽ മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, ടൈറ്റാനിയം ജംഗ്ഷനിൽ സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ. മേഴ്‌സിക്കുട്ടി അമ്മ, കുറ്റിവട്ടത്ത് സുജിത് വിജയൻപിള്ള എം.എൽ.എ, കരുനാഗപ്പള്ളിയിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, നടൻ ജയരാജ് വാര്യർ, ഓച്ചിറയിൽ പി.കെ.എസ് സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ്, എൻ.എസിന്റെ ഭാര്യ പത്മാവതി തുടങ്ങിയവരും ചങ്ങലയിൽ കണ്ണികളായി.