ശാസ്താംകോട്ട : ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ 2024- 25 വാർഷിക പദ്ധതിയിലേക്ക് പദ്ധതികൾ ഏറ്റെടുക്കുന്നതിന് മുന്നോടിയായിട്ടുള്ള വികസന സെമിനാർ നടത്തി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ തുമ്പോടൻ സ്വാഗതം പറഞ്ഞു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ഉഷാകുമാരി, വർക്കിംഗ് ഗ്രൂപ്പ് നിർദേശങ്ങളും പഞ്ചായത്ത് ഏറ്റെടുക്കുന്ന പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
ഗുരുകുലം രാകേഷ്, ആർ.അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, ആസൂത്രണ സമിതിയുടെ അദ്ധ്യക്ഷൻ എ.കെ.ശങ്കർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ്, അംഗങ്ങൾ തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശവർക്കന്മാർ, അങ്കണവാടി ടീച്ചേഴ്സ് ആൻഡ് വർക്കേഴ്സ്, പഞ്ചായത് ജീവനക്കാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ജയപ്രകാശ് നന്ദി പറഞ്ഞു.