
പോരുവഴി: പോരുവഴി ഗ്രാമപഞ്ചായത്തിലെ 2024-'25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളഅമ്മ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അദ്ധ്യക്ഷനായി. ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 175 കുടുംബങ്ങൾക്ക് വീട് നൽകാനും, കാൻസർ-ഡയാലിസിസ് രോഗികൾക്ക് മരുന്ന് ലഭ്യമാക്കാനും, ഗ്രാമപഞ്ചായത്തിൽ ഫുഡ്ബാൾ അക്കാദമി സ്ഥാപിക്കാനുമുള്ള പദ്ധതികൾ ഏറ്റെടുത്തു. കൂടാതെ വയോജന ക്ഷേമത്തിനും, കുട്ടികളുടെ ക്ഷേമത്തിനും,വനിതാ ക്ഷേമത്തിനും ഉൾപ്പെടെ വിവിധങ്ങളായ പദ്ധതികൾ ഉൾപ്പെടുത്തി.