mmm
കല്ലട റെയിൽവേ പാലത്തിന് സമാന്തരമായി കണ്ണങ്കാട്ടുകടവ് പാലം നിർമ്മിക്കുന്ന സ്ഥലം

പടിഞ്ഞാറെ കല്ലട: കുന്നത്തൂർ, കൊല്ലം താലൂക്കുകളിലെ പടിഞ്ഞാറേക്കല്ലട, മൺട്രോത്തുരുത്ത് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും കല്ലടയാറിന് കുറുകെ നിർമ്മിക്കുന്നതുമായ കണ്ണങ്കാട്ട് കടവ് പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതിലേക്ക് 4.3 കോടി രൂപ ജില്ലാ കളക്ടർക്ക് നിർവഹണ ഏജൻസി കൈമാറി. സാങ്കേതിക അനുമതി ലഭിച്ച ശേഷം ടെണ്ടർ നടപടികൾ തുടങ്ങും. 24.2 1 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലത്തിന് 150 മീറ്റർ നീളവും 15 മീറ്റർ വീതിയും 5 സ്പാനികളുമാണുള്ളത്. മൺട്രോത്തുരുത്തിൽ അപ്പ്രോച്ച് റോഡ് ഉൾപ്പെടെ ടി ആകൃതിയിലാണ് പാലം .

കൊന്നയിൽ കടവ് പാലം

രണ്ട് വീടുകൾ ഉൾപ്പെടെ 33 ഭൂ ഉടമകളിൽ നിന്നായി 590 മീറ്റർ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. പടിഞ്ഞാറെ കല്ലടയിൽ 7 ഭൂ ഉടമകളിൽ നിന്ന് ഒരു വീട് രണ്ട് വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ 125 മീറ്റർ നീളത്തിൽ ഭൂമി ഏറ്റെടുക്കും .അപ്പ്രോച്ച് റോഡിന് ഇരു വില്ലേജുകളിൽ നിന്നുമായി 0.5455ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതോടൊപ്പം മൺട്രോത്തുരുത്തിലെ കൊന്നയിൽ കടവ് പാലത്തിന്റെ ടെണ്ടർ നടപടികൾ കൂടി ആരംഭിക്കും.

ഒന്നാം പിണറായി സർക്കാർ മൺട്രോത്തുരുത്തിനും പടിഞ്ഞാറേക്കല്ലടയ്ക്കും അനുവദിച്ച പദ്ധതികൾ പ്രവർത്തികമാവുകയാണ്. അഷ്ടമുടി കായലിന് കുറുകെ നിർമ്മിക്കുന്നപെരുമൺ പാലത്തിന്റെനിർമ്മാണം അന്തിമഘട്ടത്തിലാണ്. ഭാവിയിൽ പെരുമൺ, കണ്ണങ്കാട് റൂട്ട് , കായംകുളം കൊല്ലം ബൈപ്പാസായി ഉപയോഗപ്പെടുത്താം.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ