photo
ഗുജറാത്തിൽ നിന്നെത്തിയവർ മനുഷ്യച്ചങ്ങലയിൽ പങ്കാളികളായി.

കരുനാഗപ്പള്ളി: നരേന്ദ്രമോദിയുടെ നാട്ടിൽ നിന്ന് എത്തിയവർ മനുഷ്യച്ചങ്ങലയിൽ കണ്ണികളായി. ബൈജു പ്രഭാകരൻ, അശ്വിനി പ്രഭാകരൻ, ഗിരീഷ് ഭായ് ജാദവ്, ഗീതാബെൻ ജാദവ്, രാഹുൽ ജാദവ്, ശശി കാന്ത് ജാദവ് എന്നിവരാണ് ഇന്നലെ കരുനാഗപ്പള്ളിയിൽ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തത്. ഇടതുപക്ഷ സഹയാത്രികനായ ബൈജു പ്രഭാകരൻ കഴിഞ്ഞ 4 പതിറ്റാണ്ടായി ഗുജറാത്തിലാണ്. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലിൽ കണ്ണികളാകാൻ വെണ്ടിയാണ് കുടുംബ സമേതം ഇവർ എത്തിയത്. സിനിമ സംവിധായകനും കരുനാഗപ്പള്ളി നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഇലക്ട്രോ സിറാമിക് ഡയറക്ടറുമായ റെജി ഫോട്ടോപാർക്കിന്റെ സഹോദരനാണ് ബൈജു പ്രഭാകരൻ.