കുന്നത്തൂർ: വർഷങ്ങൾക്ക് മുൻപ് നിറുത്തലാക്കിയ മലനട - തിരുവനന്തപുരം സ്റ്റേ സർവീസ് പുനരാരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. തിരുവനന്തപുരത്ത് നിന്നും കൊല്ലം - കരുനാഗപ്പള്ളി,ചക്കുവള്ളി വഴി രാത്രി 10.30ന് ബസ് മലനടയിൽ എത്തും. അടുത്ത ദിവസം രാവിലെ 5ന് കരുനാഗപ്പള്ളി, മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്ത് എത്തും. മെഡിക്കൽ കോളേജിലേക്കും മറ്റും പോകേണ്ട രോഗികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന സർവീസാണിത്. സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സി.ആർ.മഹേഷ് എം.എൽ.എ വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമായത്.