kunnathoor-

കുന്നത്തൂർ : മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സി.എച്ച്.സി എന്നിവയുടെ ആഭിമുഖ്യത്തിൽ മൈനാഗപ്പള്ളി സി.എച്ച്.സിയിൽ വച്ച് കിടപ്പ് രോഗികളുടെ കുടുംബ സംഗമവും ഭക്ഷ്യധാന്യ വിതരണവും സംഘടിപ്പിച്ചു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനിൽ അദ്ധ്യക്ഷനായി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് പാലിയേറ്റീവ് കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. ബോധവത്കരണ ക്ലാസ് മെഡിക്കൽ ഓഫീസർ ഡോ.ബൈജു നയിച്ചു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സജിമോൻ,മനാഫ് മൈനാഗപ്പള്ളി,ഷീബ സിജു,ബ്ലോക്ക് പഞ്ചായത്ത് അംഗം രാജി രാമചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം ബിജുകുമാർ, എച്ച്.ഐ സുനിൽ,ഫ്രീഡ ഫ്ളോറൻസ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.