ഓയൂർ : വെളിനല്ലൂർ ആയുർവേദ ഡിസ്പെൻസറിക്ക് സ്വന്തം സ്ഥലത്ത് കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. നാമിൽ നിന്ന് പുതിയ കെട്ടിട നിർമ്മാണത്തിന് ആദ്യ ഗഡുവായി 30 ലക്ഷം രൂപ അനുവദിച്ചു. ടെണ്ടർ പൂർത്തീകരിച്ച് ഉത്തരവായി. നിലവിൽ വാടക കെട്ടിടത്തിലാണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്.
സൗജന്യ ഭൂമി
2020ൽ പുതിയ ഭരണസമിതി ഗ്രാമപഞ്ചായത്തിൽ നിലവിൽ വന്ന ശേഷം ഉഗ്രംകുന്ന് വാർഡ് മെമ്പർ ടി.കെ.ജ്യോതിദാസിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായി 15 സെന്റ് ഭൂമി അമ്പിളി രതീഷ് കുമാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ സൗജന്യമായി ദാനാധാരം നടത്തി നൽകിയതോടെയാണ് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നത്. ഗ്രാമ പഞ്ചായത്ത് ഭരണസമിതി പുതിയ കെട്ടിടം വേണം എന്ന ആവശ്യം മന്ത്രി ജെ.ചിഞ്ചു റാണിയെ അറിയിക്കുകയും തുടർന്ന് മന്ത്രിയുടെയും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും നിരന്തര ഇടപെടലിനെ തുടർന്ന് നാമിൽ നിന്ന് തുക അനുവദിക്കുകയുമായിരുന്നു. നിർമ്മാണപ്രവർത്തനം സർക്കാർ ഏജൻസിയായ കെ. എച്ച്. ആർ ഡബ്ല്യു. എസിനെ ചുമതലപെടുത്തി.
നിർമ്മാണപ്രവർത്തി 8 മാസത്തിനുള്ളിൽ പൂർത്തികരിക്കും.
എം.അൻസർ
വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്