
പരവൂർ:പരവൂർ എസ്.എൻ.വി ജി.എച്ച്.എസിന്റെ നൂറാം വാർഷികാഘോഷ പരിപാടി നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എസ്.സാജൻ അദ്ധ്യക്ഷനായി. പരവൂർ എസ്.എൻ.വി സമാജം സെക്രട്ടറി കെ.ചിത്രാംഗതൻ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.അംബിക, വാർഡ് കൗൺസിലർ, ആർ.രഞ്ജിത്ത്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്
ബി.ബി.ഗോപകുമാർ, ചാത്തന്നൂർ എ.ഇ.ഒ റോസമ്മ ചാക്കോ, പി.ടി.എ പ്രസിഡന്റ് സുവർണ്ണൻ പരവൂർ, ഹെഡ്മിസ്ട്രസ് എസ്.പ്രീത എന്നിവർ സംസാരിച്ചു. സമാജം വൈസ് പ്രസിഡന്റ് ഡി.ശശിധര പണിക്കർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
ഇന്ന് രാവിലെ 9.30ന് നടക്കുന്ന പരിപാടിയിൽ സ്കൂൾ മാനേജർ സി.എസ്.സാജൻ അദ്ധ്യക്ഷനാകും.
എസ്.എൻ.വി സമാജം സെക്രട്ടറി കെ.ചിത്രംഗതൻ സ്വാഗതം പറയും. സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. മുൻ മന്ത്രിമാരായ സി.വി.പത്മരാജൻ, പി.കെ.ഗുരുദാസൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മുൻ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും ആദരിക്കും. എസ്.എൻ.വി സമാജം വൈസ് പ്രസിഡന്റ് ബി.ശശിധരപണിക്കർ , ശ്രീജ, ആർ.രഞ്ജിത് എന്നിവർ സംസാരിക്കും.