mlav

കുളത്തൂപ്പുഴ: ജനവാസ മേഖലയിൽ ഇറങ്ങിയ മ്ലാവിന്റെ കുഞ്ഞിനെ നായ്ക്കൾ ആക്രമിച്ചു. ചോഴിയോക്കോട് മില്പാലം വനമേഖലയിൽ നിന്നു ആറ്റിറമ്പിൽ ദാഹജലം തേടി വന്ന മ്ലാവിൻ കുഞ്ഞിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. സമീപവാസിയായ ശോഭനയാണ് അവശനിലയിലായ മ്ലാവിനെ കണ്ടെത്തിയത്. തുടർന്ന് കുളത്തൂപ്പുഴ വനം റേഞ്ച് അധികൃതരെ വിവരം അറിയിച്ചു. മൈലമൂട് സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മ്ലാവിനെ റേഞ്ച് ഓഫീസിൽ എത്തിച്ച് ശുശ്രൂഷ നൽകി. വനത്തോട് ചേർന്നുള്ള ജനവാസ മേഖലയിൽ വന്യജീവികൾ വിഹരിക്കുന്നത് ഭീതി പടർത്തുന്നുണ്ട്.