കൊല്ലം: ചുങ്കത്ത് ജ്യുവലറി കുണ്ടറ ഷോറൂം, നവീകരിച്ച കൊല്ലം ഷോറൂം എന്നിവയുടെ ഉദ്ഘാടനങ്ങളുടെ ഭാഗമായി നടത്തുന്ന ഭരണഘടന ജനങ്ങളിലേക്ക് പരിപാടിയുടിയോടനുബന്ധിച്ച് ആശ്രാമം മൈതാനിയിൽ കൂറ്റൻ റെഡ് ഫോർട്ട് മാതൃക പ്രദർശനത്തിന് ഒരുങ്ങുന്നു. ആശ്രാമം മൈതാനിയിൽ 24ന് വൈകിട്ട് 6ന് മന്ത്രി ജെ.ചഞ്ചുറാണി ഉദാഘാടനം ചെയ്യും. ചുങ്കത്ത് ജ്യുവലറി കുണ്ടറ ഷോറൂമിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്ന ഏണസ്റ്റ്, എം.നൗഷാദ് എം.എൽ.എ, മുൻ മന്ത്രി എം.എ.ബേബി, ജില്ലാ കളക്ടർ എൻ.ദേവീദാസ് എന്നിവർ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി സ്കൂൾ, കോളേജ്, പൊതു വിഭാഗങ്ങളിലായി ചിത്രരചന, ദേശഭക്തിഗാനം, ക്വിസ് മത്സരങ്ങൾ നടക്കും. വൈകിട്ട് 6.30 മുതൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും സംഗീത, നൃത്ത പരിപാടികളും അരങ്ങേറും. മത്സരങ്ങളുടെ വിവരങ്ങൾക്ക്, ഫോൺ: 7306931106, 94475 58342, 9048418843. 23 മുതൽ 26 വരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.