photo
ഗ്രന്ഥലോകം മാസികയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി ഡി.സുകേശൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ലാലാജി സ്മാരക ഗ്രന്ഥശാല യുടെ നേതൃത്വത്തിൽ ജോൺ എഫ് കെന്നഡി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഗ്രന്ഥലോകം മാസികയുടെ പ്ലാറ്റി‍നം ജൂബിലി ആഘോഷം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി ഡി.സുകേശൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്‌ പ്രൊഫ.കെ.ആർ. നീലകണ്ഠൻ പിള്ള അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ മായശ്രീകുമാർ, പി.ടി.എ. പ്രസിഡന്റ്‌ ടി.കെ.ആദർശ്, കോടിയാട്ടു രാമചന്ദ്രൻ പിള്ള, എം.എസ്.ഷിബു, എസ്.മീര, ഗംഗാറാം, ബി.സജീവ്കുമാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ജി.സുന്ദരേശൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രീത നന്ദിയും പറഞ്ഞു.