john

കൊല്ലം: വിവിധ കാരണങ്ങൾ കൊണ്ട് ലോകത്തെ ഏറ്റവും കൂടുതൽ മാനസിക പിരിമുറുക്കവും സമ്മർദ്ദവും അനുഭവിക്കുന്ന ഒരു വിഭാഗമായി മലയാളികൾ മാറിയിരിക്കുകയാണെന്ന് ഇ.എൻ.ടി സ്പെഷ്യലിസ്റ്റ്

ഡോ.സി.ജോൺ പണിക്കർ പറഞ്ഞു.കോർപ്പറേഷന്റെ സഹകരണത്തോടെ കടപ്പാക്കട സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഓർമ്മ ക്ലിനിക് പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉറക്കവും സമ്മർദ്ദവും എന്ന വിഷയത്തിന്റെ വിവിധ വശങ്ങൾ സ്പർശിച്ച് ആധുനിക മലയാളികളുടെ നിത്യ ജീവിതത്തിലെ വിവിധ പ്രയാസങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്മർദ്ദവും പിരിമുറുക്കവും ഉറക്കത്തെ ബാധിക്കും. ശരാശരി എട്ടുമണിക്കൂർ എങ്കിലും നമ്മൾ ഉറങ്ങേണ്ടതുണ്ട്. അതിലൂടെ മാത്രമേ മനുഷ്യന്റെ ശരീര സന്തുലനാവസ്ഥ നിലനിർത്താനാവു എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അഡ്വ.ജി.സത്യബാബു അദ്ധ്യക്ഷനായി. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി ആർ.എസ്.ബാബു സ്വാഗതവും എൻ.പി.ജവഹർ നന്ദിയും പറഞ്ഞു.