ഓടനാവട്ടം: കേരളത്തിലേയ്ക്ക് പുറം സംസ്ഥാനങ്ങളിൽ നിന്ന് പാൽ വരുന്നത് നിറുത്തലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. വെളിയത്ത് സംഘടിപ്പിച്ച സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ നെടുവത്തൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ ക്ഷീര വികസന രംഗം സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം. പാൽ ഉത്പാദന രംഗത്ത് ഇപ്പോൾ രണ്ടാം സ്ഥാനത്താണ് കേരളം. ക്ഷീര കർഷകർക്ക് വളരെ ആദായകരമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പലിശയില്ലാത്ത വായ്പ, പശുക്കൾക്ക് വിലയുടെ 95 ശതമാനം സബ്‌സിഡി, സൗജന്യ കാലിത്തീറ്റ ഇവയൊക്കെ ഉദാഹരണങ്ങൾ ആണെന്ന് മന്ത്രി
പറഞ്ഞു.മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ അദ്ധ്യക്ഷയായി. സംഘടക സമിതി ജനറൽ കൺവീനർ ജി.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സി.പി.ഐ സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗം ആർ.രാജേന്ദ്രൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു. എസ്.ശശികുമാർ, ആർ.സോമൻ, എ.ജി.രാധാകൃഷ്ണൻ,
ആർ.സോമൻ, ആർ.മുരളീധരൻ, ജോസ് ഇന്നസന്റ്, ബി.രാധാകൃഷ്ണപിള്ള, ജയ രഘുനാഥ്, സജിനി ഭദ്രൻ, എസ്.വിനയൻ, ജി.മോഹനൻ, ആർ.ബാബു, എസ്.പവനൻ, പ്രിൻസ് കായില, എ.അശോകൻ, കെ.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. അജിത്കുമാർ രാമസ്വാമി സ്‌ട്രെസ് മാനേജ്മെന്റ് ക്ലാസ് നയിച്ചു.