കൊല്ലം: പ്രവാസി ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. ഇന്നലെ വൈകി​ട്ട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ജംഗ്ഷനി​ൽ നിന്നാരംഭിച്ച പ്രകടനം ചിന്നക്കട ബസ് ബേയിൽ സമാപിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.എസ്. സുപാൽ അദ്ധ്യക്ഷത വഹിച്ചു. കെ. പ്രകാശ് ബാബു, കെ.ആർ. ചന്ദ്രമോഹൻ, മുല്ലക്കര രത്‌നാകരൻ, ആർ. രാജേന്ദ്രൻ, സാം കെ.ഡാനിയേൽ, ആർ. വിജയകുമാർ, ഹണി, കൊല്ലം മധു എന്നിവർ സംസാരിച്ചു. എ. സുലൈമാൻ സ്വാഗതവും യു. ഷമീർ നന്ദിയും പറഞ്ഞു. ഇന്നു രാവിലെ 10ന് ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം പി. സന്തോഷ്‌ കുമാർ എം.പി ഉദ്ഘാടനം ചെയ്യും. ഇ.ടി​. ടൈസൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.പി. സുനീർ റിപ്പോർട്ട്‌ അവതരിപ്പിക്കും. സത്യൻ മൊകേരി, കെ. രാജു, എം.എസ്. താര, ഡോ. ജിനു സക്കറിയ ഉമ്മൻ എന്നിവർ സംസാരിക്കും. സംഘാടക സമിതി ജനറൽ കൺവീനർ ജി. ലാലു സ്വാഗതവും റഷീദ് മൈനാഗപ്പള്ളി നന്ദിയും പറയും.