
കരുനാഗപ്പള്ളി: ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് ഒഫ് കേരള 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുകയാണ്. ഇതിന്റെ പ്രചരണാർത്ഥം ടൂർ ഡി കേരള സൈക്ലത്തോണിന് ചവറ ഗവ.കോളേജിൽ വെച്ച് സ്വീകരണം നൽകി. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.പി.സുധീഷ് കുമാർ , സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.കെ.രാമഭദ്രൻ, എക്സിക്യുട്ടിവ് കമ്മിറ്റി അംഗം രാധാകൃഷ്ണൻ, ചവറ കോളേജ് എൻ.എസ്.എസ് ഓഫീസർമാരായ ഡോ. ഗോപകുമാർ , ഡോ. മിനിത , ടി.എ.നജീബ്, ബിജു കണ്ണങ്കര, വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. സ്പോർട്ട്സ് കൗൺസിൽ അംഗം പന്മന മഞ്ജേഷ് സ്വാഗതവും എസ്.സജിത് നന്ദിയും പറഞ്ഞു.