photo
ഡി.വൈ.എഫ്.ഐ പോരുവഴി കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്ക് നൽകിയ സ്നേഹാദരവ് സി.പി.എം ശൂരനാട് ഏരിയ സെക്രട്ടറി പി.ബി.സത്യദേവൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ഡി.വൈ.എഫ് .ഐ പോരുവഴി കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിളക്കമാർന്ന വിജയം നേടിയവർക്ക് സ്നേഹാദരവ് നൽകി. മലനടയിൽ സംഘടിപ്പിച്ച ചടങ്ങ് സി.പി .എം ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി.സത്യദേവൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ .എഫ്. ഐ മേഖലാ വൈസ് പ്രസിഡന്റ് രതീഷ് ശിവ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെന്റർ അംഗം ബി.ബിനീഷ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ ബാല പുരസ്കാര ജേതാവ് ആദിത്യാ സുരേഷ്, എം.മനു,അഡ്വ.കെ.എസ്. അനന്തകൃഷ്ണൻ, എം.ഹരികൃഷ്ണൻ ,എസ്.ഷാനവാസ്, ആർ.രാധ തുടങ്ങിയവർ സംസാരിച്ചു.