
പാരിപ്പള്ളി: കേരള യൂണിവേഴ്സിറ്റിയിൽ നിന്നു എം.എസ്.സി. ബോട്ടണിയിൽ ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കിയ ഇരട്ട സഹോദരിമാരായ ലക്ഷ്മിയേയും പാർവതിയേയും ബി.ജെ.പി പാരിപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ എത്തി അനുമോദിച്ചു. ഇരുവരും ബി.എസ്.സിക്കും റാങ്കുകൾ നേടിയിട്ടുണ്ട്. കുളമട മാടൻവിളയിൽ അനിലിന്റെയും പ്രീയയുടെയും മക്കളാണ്. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൺ, ഏരിയ പ്രസിഡന്റ് സുരേഷ് ചന്ദ്രൻ പിള്ള, സെക്രട്ടറി സുമേഷ്, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജയനി എന്നിവർ പങ്കെടുത്തു.