sarojini
സർഗവേദി പുരസ്കാരം 2023 കെ.ഒ.സരോജിനിക്ക്

തൊടിയൂർ: സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയവർക്കായി സർഗവേദി തൊടിയൂർ ഏർപ്പെടുത്തിയിട്ടുള്ള സർഗവേദി പുരസ്കാരം 2023 രാഷ്ട്രീയ- സാമൂഹ്യ മേഖലകളിൽ അറുപത് വർഷത്തിലേറെക്കാലം പ്രവർത്തിച്ച കെ.ഒ.സരോജിനിക്ക് സമ്മാനിക്കും.10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സി.പി.എം തൊടിയൂർ ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ ഭാരവാഹി, തൊടിയൂർ ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ കെ.ഒ.സരോജിനി പ്രവർത്തിച്ചിരുന്നു. സർഗവേദിയുടെ 43-ാം വാർഷികത്തോടനുബന്ധിച്ച് 28-ന് വൈകിട്ട് 6ന് വെളുത്ത മണലിൽ നടക്കുന്ന സമ്മേളനത്തിൽ ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ പുരസ്കാരം സമ്മാനിക്കും.