ചവറ: ബി.സി.ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ ബി.സി ഗ്രൗണ്ടിൽ വോളിബാൾ പരിശീലനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പശ്ശേരി പരിശീലനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്കും മുതിർന്നവവർക്കും വേണ്ടിയുള്ള പരിശീലനം സംസ്ഥാന വോളിബാൾ പരിശീലകരുടെ സഹായത്തോടെയാണ് ആരംഭിച്ചത് . ലൈബ്രറി പ്രസിഡന്റ് സി.എ.ശരത് ചന്ദ്രൻ, ജി.മധു, എഫ്.ജോർജ്, ടി.ജോൺസൻ, രാഹുൽ, ലൈബ്രറിയൻ അശ്വതി എന്നിവർ സംസാരിച്ചു.