
കരുനാഗപ്പള്ളി: തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായി കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചു.
തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ ആലുവ ചെമ്പറ സ്വദേശി ടി.എൻ. പരീത് (49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കരുനാഗപ്പള്ളി വെറ്റമുക്കിലായിരുന്നു സംഭവം. തൃശൂരിൽ പോയി തിരികെ തിരുവനന്തപുരത്തേക്കു മടങ്ങുകയായിരുന്ന സൂപ്പർഫാസ്റ്റ് ഡ്രൈവറായിരുന്നു പരീത്. കരുനാഗപ്പള്ളിയിൽ വച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ബസ് റോഡരികിലേക്ക് ഒതുക്കി നിറുത്തി. തുടർന്ന് കണ്ടക്ടറും മറ്റുള്ളവരും ചേർന്ന് കരുനാഗപ്പള്ളി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രുഷകൾക്ക് ശേഷം പാരിപ്പള്ളി മെഡി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.