
ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലോത്സവം സർഗോദയം 2024 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ഡി.പത്മകുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത്തീഫ ബീവി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത പ്രകാശ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗീത രാജു, ഗീതാകുമാരി, സന്തോഷ് അനേത്ത്, സുജാത, സരസ്വതി, സി.ഡി.പി.ഒ ഷിബില, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീരാജ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ നീതു തുടങ്ങിയവർ സംസാരിച്ചു.