rvsmhss
ഓച്ചിറ പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്. എസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ദേവികുളങ്ങര ഗ്രാമപ്പഞ്ചായത്ത് താനാകുളം ഭാഗത്ത് 'മാലിന്യമുക്തം നവകേരളം' കർമ്മപരിപാടിയുടെ ഭാഗമായി ഒരുക്കിയ സ്നേഹാരാമം

ഓച്ചിറ: പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ദേവികുളങ്ങര ഗ്രാമപ്പഞ്ചായത്ത് താനാകുളം ഭാഗത്ത് സ്നേഹാരാമം ഒരുക്കി. 'മാലിന്യമുക്തം നവകേരളം' കർമ്മപരിപാടിയുടെ ഭാഗമായി ശുചിത്വമിഷനും ഗ്രാമപഞ്ചായത്തും ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായാണ് സ്നേഹാരാമം നിർമ്മിച്ചത്. സ്നേഹാരാമത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം രേഖ നിർവഹിച്ചു. പ്രിൻസിപ്പൽ ജി. ജയശ്രീ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മീരാശ്രീകുമാർ, എസ്.വിമൽകുമാർ, മുൻ ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സുശീല വിശ്വംഭരൻ, ശ്രീലത എസ്. തമ്പി എന്നിവർ സംസാരിച്ചു.