ഓയൂർ: വെളിയം കോളനിയിലെ പ്രവർത്തന രഹിതമായ പട്ടികജാതി സഹകരണ സംഘവും വായനശാലയും ഉടൻ തുറക്കണമെന്ന് ആർ.എസ്.പി​ വെളിയം കോളനി പ്രവർത്തകയോഗം ആവശ്യപ്പെട്ടു. വായനശാല പൂട്ടിയിട്ട് വർഷങ്ങളായി. എന്നാൽ ഇക്കാര്യത്തി​ൽ താലൂക്ക് ലൈബ്രറി കൗൺസിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും യോഗം ആരോപി​ച്ചു. ആർ.എസ്.പി​ ജില്ല എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വെളിയം ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോസ് പരുത്തിയറ അദ്ധ്യക്ഷത വഹിച്ചു. വെളിയം നെൽസ്യന്ദ്രൻ, അശോകൻ പുതുവീട്, സൗമ്യ, സരസ്വതി, കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തു. വെളിയിൽ എച്ച്.എസ് ബ്രാഞ്ച് സെക്രട്ടറിയായി വേലുവിനെ തിരഞ്ഞെടുത്തു