കൊല്ലം: ലഹരി മരുന്ന് വിപത്തിനെതിരെ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന 'വൺലൈഫ് ' പ്രചരണ പരിപാടിയുടെ വെബ്‌സൈറ്റിന്റെയും ഹെൽപ്പ് ലൈനിന്റെയും ഉദ്ഘാടനം 24ന് വൈകിട്ട് 6ന് ആശ്രാമം ജാജീസ് ക്യൂ കഫേയിൽ നടക്കുമെന്ന് ജില്ലാ പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റ് ഡോ. അമീൻ ആസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മാത്യൂ കുഴൽ നാടൻ എം.എൽ.എ, മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്, പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.എസ്.ലാൽ തുടങ്ങിയവർ പങ്കെടുക്കും. കാമ്പയിനിന്റെ ഭാഗമായി ബോധവത്കരണ പരിപാടികൾ, ശില്പശാലകൾ, സെമിനാറുകൾ കൗൺസലിംഗ്, നിയമ നടപടികളെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയവ സംഘടിപ്പിക്കും. 4.30 മുതൽ 'യുവജനങ്ങളിലെ ലഹരി മരുന്ന് ഉപഭോഗം' എന്ന വിഷയത്തിൽ ഉപന്യാസം മത്സരം എന്നിവ സംഘടിപ്പിക്കും. 10000, 5000, 2500 രൂപ എന്നിങ്ങനെ ആദ്യം മൂന്നു സ്ഥാനക്കാർക്ക് സമ്മാനം നൽകും. നൃത്ത പരിപാടികൾ, സ്റ്റാൻഡപ് കോമഡി തുടങ്ങിയവയും നടക്കും. സാം വർഗീസ്, അനൂപ് രാജീവ്, വെനീസ ഹെർമിജിൽ, ഹാഷിഖ്, പേരൂർ ഗോപാലകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.