phot
ഐക്കരക്കോണം കക്കോട് സ്വദേശിനി വീണസുനിൽ എഴുതിയ വാടക വീട് എന്ന പുസ്തകം എൻ.കെ.പ്രേചന്ദ്രൻ എം.പി കവി കുരീപ്പുഴ ശ്രീകുമാറിന് നൽകി പ്രകാശനം ചെയ്യുന്നു. നൗഷാജ് എം.എൽ.എ, വീണ സുനിൽ തുടങ്ങിയവർ സമീപം.

പുനലൂർ: മഞ്ജരി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുനലൂർ ഐക്കരക്കോണം, കക്കോട് സ്വദേശിനിയും എഴുത്തുകാരിയുമായ വീണാസുനിലിന്റെ " വാടക വീട് "എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നടന്ന ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി, കവി കുരീപ്പുഴ ശ്രീകുമാറിന് പുസ്തകം നൽകി പ്രകാശനം ചെയ്തു. ഹബീബുളളയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി,നൗഷാദ് എം.എൽ.എ, മഞ്ജരി ബുക്സ് എഡിറ്റർ പൈമ പ്രദീപ്, എഴുത്തുകാരി വീണ സുനിൽ, രശ്മി മനു തുടങ്ങിയവർ സംസാരിച്ചു.