എഴുകോൺ : സംസ്ഥാന ഓപ്പൺ തായ്കോണ്ടോ മത്സരത്തിൽ ജേതാക്കളായ ഫോക്കസ്
അക്കാഡമിയിലെ വിദ്യാർത്ഥികളെ കാരുവേലിൽ പബ്ളിക് ലൈബ്രറി ഉപഹാരങ്ങൾ നൽകി ആദരിച്ചു.
കോച്ച് ശരത്, ഫോക്കസ് അക്കാഡമി ഡയറക്ടർ സുജിത്ത്, അൻപത് തവണ ശബരിമല ദർശനം നടത്തിയ എഴുകോൺ കോതേത്ത് വീട്ടിൽ അദ്രിതി എന്നിവർക്കും ഉപഹാരങ്ങൾ നൽകി. എഴുകോൺ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ കുമാർ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് ബിനു കെ.തോമസ് അദ്ധ്യക്ഷനായി. കൊട്ടാരക്കര പൊലീസ് സബ് ഇൻസ്പെക്ടർ ഗോപകുമാർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ അംഗം കെ.ആർ.സുമേഷ്, ബ്ളോക്ക് പഞ്ചായത്ത് അംഗം കനകദാസ്,പഞ്ചായത്ത് അംഗം ബീന മാമച്ചൻ,സുജിത്ത് എന്നിവർ സംസാരിച്ചു.
.