photo
ലോക കാൻസർ ദിനത്തിന്റെ മുന്നോടിയായി കാൻസർ നിർണയ ക്യാമ്പിന്റെ സംസ്ഥാന തല ഉദ്ഘാടനം പുന്നലയിൽ മന്ത്രി കെ.ബി.ഗണേഷ്കുമാർ നിർവഹിക്കുന്നു

പത്തനാപുരം:ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി 29 മുതൽ മാർച്ച് 31വരെ കേരളത്തിലെ നൂറ് കേന്ദ്രങ്ങളിൽ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി സെമിനാറുകൾ,ലഘു ലേഖകൾ വിതരണങ്ങളും നടക്കും. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം പിറവന്തൂർ പഞ്ചായത്തിലെ പുന്നലയിൽ മന്ത്രി കെ.ബി.ഗണേഷ്കുമാർ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് പി.ജി.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ.എസ്.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പിറവന്തൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.സോമരാജൻ, സൊസൈറ്റി സെക്രട്ടറി ബിജുതുണ്ടിൽ, വാർഡ് അംഗം ഉല്ലാസ് കുമാർ, ആർ.രാഹുൽ, കെ.മണികുമാർ,ഡി.സത്യപാലൻ, ജവഹർ ജനാർദ്ദനൻ, ജോജിമാത്യു ജോർജ്ജ്, ജി.പി.ശാന്തി, ആർ.സുഭാഷ്, ആർ.ഗോപാലൻ, കെ.സി.ശശികുമാർ‌,ശിവാനന്ദൻ നായർ, അരുൺ ദാസ് തുടങ്ങിയവർ സംസാരിച്ചു.