കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ഒന്നാംഘട്ട വികസനത്തിന്റെ സാക്ഷാത്കാര സമർപ്പണം ഇന്നു വൈകിട്ട് മൂന്നിന് മന്ത്രി ആർ. ബിന്ദു സർവകലാശാല മന്ദിരത്തിൽ നിർവഹിക്കും. യു.ജി.സി അംഗീകൃത 28 ബിരുദാനന്തര പാഠ്യപദ്ധതികളുടെ സമർപ്പണം, നാലുവർഷ ബിരുദ പാഠ്യ പദ്ധതി രേഖയുടെ യു.ജി.സി അംഗീകാരത്തിനായുള്ള സമർപ്പണം, സവിശേഷ പഠന പുസ്തകങ്ങളുടെ 100-ാം ശീർഷക പ്രകാശനം, അകാഡമിക് കൗൺസലിംഗ് വീഡിയോ സമർപ്പണം, പരീക്ഷ സമ്പ്രദായ നിയമാവലി പ്രകാശനം എന്നിവ നടക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. മുകേഷ്, എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ പങ്കെടുക്കും.