nn
കടയ്ക്കൽ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ഗുരുസാഗരം സാംസ്‌കാരിക സമിതിയുടെ ഉദ്ഘാടനം കടയ്ക്കൽ അമോസ് ഹാളിൽ ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവഹിക്കുന്നു

കടയ്ക്കൽ : ശ്രീനാരായണ ഗുരുവിന്റെ സ്മരണ തെളിവോടെ നിലനിറുത്തുക എന്ന ഉദ്ദേശത്തോടെ കടയ്ക്കൽ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ഗുരുസാഗരം സാംസ്‌കാരിക സമിതിയുടെ ഉദ്ഘാടനം കടയ്ക്കൽ അമോസ് ഹാളിൽ ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവഹിച്ചു. വെള്ളാർവട്ടം സെൽവൻ അദ്ധ്യക്ഷനായി. ഡോ.എം.എ.സിദ്ദിഖ് മുഖ്യ പ്രഭാഷണം നടത്തി. ആർ.എസ്.ലാൽ സ്വാഗതവും വി.എസ്.സനൽകുമാർ നന്ദിയും പറഞ്ഞു. സമാപനസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. വെള്ളാർവട്ടം സെൽവൻ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം. പി മുഖ്യ പ്രഭാഷണം നടത്തി. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനോജ്‌കുമാർ പ്രതിഭാ പുരസ്കാര സമർപ്പണം നിർവഹിച്ചു. സമ്മാനകൂപ്പൺ നറുക്കെടുപ്പ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് അംഗം കെ.എം.മാധുരി നിർവഹിച്ചു. സി.ആർ.വിജയൻ സ്വാഗതവും കെ.എസ്.വിജയകുമാർ നന്ദിയും പറഞ്ഞു.