dcc

കൊല്ലം: രാഹുൽഗാന്ധിയെ ഭയപ്പെടുത്താൻ മോദിക്ക് കഴിയില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ആസാമിൽ ഉണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, സൂരജ് രവി, ജി. ജയപ്രകാശ്, ആദിക്കാട് മധു, എം.എം. സഞ്ജീവ് കുമാർ, കൃഷ്ണവേണി ശർമ്മ, സേതുനാഥപിള്ള, ആനന്ദ് ബ്രഹ്മാനന്ദ്,
എം. നാസർ, ഡി. ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, പാലത്തറ രാജീവ്, നിസാം കണ്ണനല്ലൂർ, രാജു ഡി. പണിക്കർ എന്നിവർ സംസാരിച്ചു. ശങ്കരനാരായണപിള്ള, മുണ്ടയ്ക്കൽ രാജശേഖരൻ, കൃഷ്ണകുമാർ, അജിത്, ബൈജു ആലൂംമൂട്ടിൽ, മീര രാജീവ്, സാബ്ജാൻ, സിദ്ധിഖ്, അലക്‌സാണ്ടർ, ശാന്തിനി ശുഭദേവൻ, ജി.കെ. പിള്ള, രമേഷ് കുമാർ, വില്യം ജോർജ്ജ്, കുരീപ്പുഴ യഹിയ തുടങ്ങിയവർ നേതൃത്വം നൽകി.