ശാസ്താംകോട്ട: യു.ഡി.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ നടത്തിയ കുറ്റവിചാരണ സദസ് അബ്ദുൽ സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ ഗോകുലം അനിൽ അദ്ധ്യക്ഷനായി. കെ.സി.രാജൻ, പി.രാജേന്ദ്ര പ്രസാദ്, എം.വി.ശശികുമാരൻ നായർ , സി. മോഹനൻ പിള്ള , സുൽഫിക്കർ സലാം, തോപ്പിൽ ജമാലുദീൻ, കുളക്കട രാജു, കെ.എസ്.വേണുഗോപാൽ,ഇടവന ശ്ശേരി സുരേന്ദ്രൻ,സുധാകരൻ പള്ളത്ത്, പ്രകാശ് മൈനാഗപള്ളി, വൈ. ഷാജഹാൻ, കാരക്കാട്ട് അനിൽ, അനുതാജ് ,ആയിക്കുന്നം അബ്ദുൽ അസീസ്, കല്ലടഫ്രാൻസിസ് , ബിജു മൈനാഗപ്പള്ളി, ഹുസൈൻ പോരുവഴി , പി.നൂർദീൻ കുട്ടി, കല്ലട വിജയൻ , തുണ്ടിൽ നൗഷാദ്, കെ.സുകുമാരപിളള, മെക്ക വഹാബ്, കാരുവള്ളിൽ ശശി, പി.കെ.രവി , രവി മൈനാഗപ്പള്ളി, കാഞ്ഞിരവിള അജയകുമാർ , കല്ലട ഗിരീഷ്, കെ.കൃഷ്ണൻ കുട്ടി നായർ , സുഹൈൽ അൻസാരി തുടങ്ങിയവർ സംസാരിച്ചു.