ചാത്തന്നൂർ: വേളമാനൂർ ഗവ. യു.പി.എസിൽ ആരംഭിച്ച കരാട്ടെ പരിശീലനം കല്ലുവാതുക്കൾ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ ഉദ്ഘടനം ചെയ്തു. എസ്.എസ്.കെ ഫണ്ട്‌ ഉപയോഗിച്ച് നടത്തുന്ന പരിശീലനത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ 3, 4 ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പി.ടി​.എ പ്രസിഡന്റ്‌ വി.കെ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മി​സ്ട്രസ് കെ. ബിന്ദു, വാർഡ് മെമ്പർ ചന്ദ്രിക, എസ്.എം.സി ചെയർമാൻ രാകേഷ്, വികസന സമിതി ചെയർമാൻ പി.എം. രാധാകൃഷ്ണൻ, കരാട്ടെ ട്രെയി​നൽ മോഹൻകുമാർ, ബിന്ദു മോൾ എന്നിവർ സംസാരിച്ചു.