കുളത്തുപ്പുഴ : കല്ലാർ റബർ തോട്ടത്തിൽ ജോലിക്ക് വരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച 3 യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോട്ടത്തിലെ റബർ ടാപ്പിംഗ് തൊഴിലാളികളായ കുളത്തൂപ്പുഴ ഡിപ്പോ പുറമ്പോക്കിൽ ബൈജു സാംനഗർ , വട്ടക്കരിക്കം വിഷ്ണുഭവനിൽ വിഘ്‌നേഷ്, വർക്കല തുണ്ടത്തിൽ വീട്ടിൽ ഉദയരാജ് എന്നിവരെയാണ് കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

റബർഷീറ്റ് സൂക്ഷിച്ചത് നഷ്ടപ്പെട്ടതുമായുള്ള തർക്കത്തിൽ തോട്ടത്തിലെതന്നെ ജോലിക്കാരനായ പാലോട് സ്വദേശി ബിജുവുമായി പ്രതികൾ അടിപിടിയിൽ ഏർപ്പെടുകയും തുടർന്ന് തടസം പിടിക്കാൻ എത്തിയ ബിജുവിന്റെ ഭാര്യയെ പ്രതികൾ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ദേഹോപദ്രവം, മാനഭംഗശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.