കൊട്ടാരക്കര : നവീകരിച്ച കുളക്കട ഇളംഗമംഗലം തൂക്കുപാലം മന്ത്രി കെ.എൻ.ബാലഗോപാൽ നാടിന് സമർപ്പിച്ചു. കല്ലടയാറിന് കുറുകെ കൊല്ലം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.ബി.ബീന, കവിത ​ഗോപകുമാർ, കെ .എസ്. വിനോദ്കുമാർ, പി.ടി.ഇന്ദുകുമാർ, ആർ.രാജേഷ്, എസ്.രഞ്ജിത്, എൻ. മോഹനൻ, സന്ധ്യ എസ്.നായർ, കുളക്കട വേണു, പെരുംകുളം രാജീവ്, സുജിത് കുമാർ, രാധാമണി ഹരികുമാർ എന്നിവർ സംസാരിച്ചു. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 54 ലക്ഷം രൂപ ചെലവഴിച്ചാണ് 225 മീറ്റർ നീളത്തിലും നാലടി വീതിയിലുമുള്ള പാലം പുതുക്കി പണിഞ്ഞത്.