kwlk-
സംസ്ഥാന സർക്കാരിന്റെയും കായികവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്നു മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള 2024ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'കേരളം നടക്കുന്നു' (കെ വാക്ക് )​ പരിപാടിയിൽ കൊല്ലത്ത് അണിനിരന്നവർ

കൊല്ലം: ജനകീയ പങ്കാളിത്തത്തോടെ കായിക സമ്പദ്ഘടനാ വികസനവും ആഗോള നിക്ഷേപ പങ്കാളിത്തവും ലക്ഷ്യമാക്കി സംസ്ഥാന സർക്കാരിന്റെയും കായികവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്നു മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള 2024ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'കേരളം നടക്കുന്നു' (കെ വാക്ക് )​ കൊല്ലത്ത് നടന്നു.

ആശ്രാമം ചിൽഡ്രൻസ് പാർക്കിൽ നിന്നു ആരംഭിച്ച കെ വാക്ക് ചിന്നക്കട ബസ് ബേയിൽ സമാപിച്ചു.

മേയർ പ്രസന്ന ഏണസ്റ്റ്, എം.മുകേഷ് എം.എൽ.എ, എം.നൗഷാദ് എം.എൽ.എ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ശിവഗിരി മഠം സ്വാമി സത്യാനന്ദ സരസ്വതി, സിസ്റ്റർ ശാന്തി, മുൻ നാഷണൽ ഫുട്ബാൾ താരം നജുമുദിൻ, ചെസ് മാസ്റ്റർ ജുബിൻ ജിമ്മി, ജഗ്ളർ മാസ്റ്റർ സിദ്ധാർഥ്, കെ.രാമഭദ്രൻ, കെ.രാധാകൃഷ്ണൻ, എ.കെ.സവാദ്, ഡി.സുകേശൻ, കെ.ബി.മുരളീകൃഷ്ണൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ.ജയകൃഷ്ണൻ, ഡിസ്ട്രിക്ട് സ്പോർട്സ് അക്കാഡമി, സായി കായിക താരങ്ങൾ, എ.സി.പി പ്രദീപ് കുമാർ, എക്സ്സൈസ് ഡി.ഡി പ്രദീപ്, സി.ഡി.എസ് ചെയർപേഴ്സൺമാരായ സിന്ധു വിജയൻ,​ സുജാത രതികുമാർ എന്നിവർ കെ വാക്കിന് നേതൃത്വം നൽകി

വകുപ്പ്മേധാവികൾ,​ വിവിധ രാഷ്ട്രീയ സാമൂഹിക,​ സാംസ്‌കാരിക,​ സന്നദ്ധ സംഘടനാ നേതാക്കൾ പ്രമുഖ കായികതാരങ്ങൾ, വിവിധ കായിക അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ കായിക സംഘാടകർ വിദ്യാർത്ഥികൾ, എസ്.പി.സി, എൻ.സി.സി, കുടുംബശ്രീ, തുടങ്ങിയവർ പങ്കടുത്തു.