കൊല്ലം: സംസ്ഥാന സർക്കാരിനെതിരെ ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സൈക്കിൾ റൈഡ് നാളെ ജില്ലയിൽ പ്രവേശിക്കും. 26 ന് രാവിലെ 8ന് ഓച്ചിറ, 11 ന് ചവറ, 6ന് ചിന്നക്കട, 27ന് രാവില 8ന് പള്ളിമുക്ക്, 11ന് ചാത്തന്നൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരും സെക്രട്ടറി അഡ്വ. വിഷ്ണു മോഹനനും ക്യാപ്ടനായുള്ള സൈക്കിൾ റൈഡ് 29 ന് സെക്രട്ടേറിയറ്റ് നടയിൽ സൈക്കിൾ ചങ്ങല തീർത്ത് സമാപിക്കും. സമാപന യോഗം പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സംഘാടക സമിതി ചെയർമാൻ കെ.എസ്. വേണുഗോപാൽ, ജനറൽ കൺവീനർ സുഭാഷ് എസ്.കല്ലട എന്നിവർ അറിയിച്ചു.