കൊല്ലം: നടന്നു പോകുന്നതിനിടെ സ്കൂട്ടറിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു. മങ്ങാട് ചിറ്റുവള്ളി കൊണ്ടയത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ ലീലയ്ക്കാണ് (68) പരിക്കേറ്രത്.

ഇന്നലെ രാവിലെ 9.30ഓടെ കൊല്ലം ഡി.സി.സി ഓഫീസിന് സമീപത്തായിരുന്നു അപകടം. ചിന്നക്കടയിൽ ബസിറങ്ങിയ ശേഷം തില്ലേരിയിലെ ജോലി സ്ഥലത്തേക്ക് നടന്നുപോകുന്നതി​നി​ടെ യുവതി ഓടിച്ച സ്കൂട്ടർ ലീലയെ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്ര ലീലയ്ക്ക് അതുവഴി വന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് തിരുവനന്തപുരം മെഡി. ആശുപത്രിയിലേക്ക് മാറ്റി. ലീലയുടെ വാരിയെല്ലിനും ഇടുപ്പിനും വലതുകാലി​നും പൊട്ടലുണ്ട്. സ്കൂട്ടർ ഓടിച്ചിരുന്ന യുവതിക്കും പരിക്കുണ്ട്.