കൊട്ടിയം: കൊട്ടിയം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പുതുതായി നിർമ്മിച്ച നാരായണ മഠത്തിന്റെയും സ്റ്റോർ റൂമിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ക്ഷേത്രം പ്രസിഡന്റ് പ്രകാശ് നടേശൻ അദ്ധ്യക്ഷനാകും. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്.അജുലാൽ, മേഖല കൺവീനർ ഇരവിപുരം സജീവൻ, വാർഡ് മെമ്പർ സോണി അനിൽകുമാർ എന്നിവർ സംസാരിക്കും. ചടങ്ങിൽ എം.ബി.ബി.എസ് നേടിയ കരിക്കട്ടഴികത്തിൽ ഡോ.ഗൗരി ഗിരീഷിനേയും രാധാ മന്ദിരത്തിൽ ഡോ. അഞ്ജനയേയും ഉത്രാടത്തിൽ ഡോ.രമ്യ സജുവിനെയും ശാഖാ മാനേജിംഗ് കമ്മിറ്റി അംഗവും നാരായണമഠത്തിന്റെ എൻജിനിയറുമായ ആർ.എസ്.കണ്ണനെയും ആദരിക്കും. ക്ഷേത്രം സെക്രട്ടറി
കെ.എസ്.സജു സ്വാഗതവും ക്ഷേത്രം വൈസ് പ്രസിഡന്റ് കുട്ടപ്പൻ പണയിൽ നന്ദിയും പറയും. കുമാരി സംഘവും വനിതാ സംഘവും ചേർന്ന് ഗുരു പ്രാർത്ഥന ആലപിക്കും.