aneeshya

 സ്ഥലംമാറ്റുമെന്ന് സി.പി.എം അഭിഭാഷകന്റെ ഭീഷണി

കൊല്ലം: പരവൂർ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ (41) ആത്മഹത്യ ചെയ്തത് ക്രൂരമായ മാനസിക പീഡനത്തെ തുടർന്നെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. മറ്റൊരു എ.പി.പിക്കെതിരെ വിവരാവകാശ അപേക്ഷ കൊടുത്തത് അനീഷ്യയാണെന്ന ധാരണയിൽ സി.പി.എം നേതാവായ അഭിഭാഷകൻ കാസർകോട്ടേക്ക് സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുയർന്നു.

പ്രതിഷേധം ശക്തമായതോടെ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി സംഭവം അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ ഷീബയ്ക്ക് നിർദ്ദേശം നൽകി.

ചില സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥനിൽ നിന്നുമുള്ള പീഡനങ്ങൾ സംബന്ധിച്ച അനീഷ്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ഡയറിക്കുറിപ്പും പൊലീസിന് ലഭിച്ചു. മാനസികപീഡനം വിശദീകരിച്ച് വനിതാ അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആത്മഹത്യയ്ക്ക് മുമ്പ് അനീഷ്യ ശബ്ദസന്ദേശം അയയ്ക്കുകയായിരുന്നു.

തന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി. മറ്റുള്ളവരുടെ മുന്നിൽവച്ച് അധിക്ഷേപിച്ചു. അവർ പറയുന്ന കാര്യങ്ങൾക്ക് വഴങ്ങാത്തതാണ് വൈരാഗ്യത്തിന് കാരണം. ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച തെളിവുകൾ തന്റെ മൊബൈലിലുണ്ട്. നന്നായി ജോലി ചെയ്തിട്ടും അപമാനിച്ചു. ഏറെ കഷ്ടപ്പെട്ട് പഠിച്ചാണ് എ.പി.പി ഉദ്യോഗം നേടിയതെന്നും ശബ്ദസന്ദേശത്തിൽ അനീഷ്യ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്.

നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപം പ്രശാന്തിയിൽ എസ്.അനീഷ്യയെ കഴി‌ഞ്ഞ ഞായറാഴ്ച രാവിലെ 11.30നാണ് കുളിമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എൽ.എൽ.ബി ഉയർന്ന മാർക്കോടെ പാസായ അനീഷ്യ ഒൻപത് വർഷം മുമ്പാണ് എ.പി.പിയായത്. മാവേലിക്കര സെഷൻസ് കോടതി ജഡ്ജി അജിത്ത്‌കുമാറാണ് ഭർത്താവ്.

ശബ്ദസന്ദേശം

മജിസ്ട്രേട്ടിനും

 അനീഷ്യയുടെ മുറിയിൽ നിന്ന് പരവൂർ പൊലീസ് ആത്മഹത്യാക്കുറിപ്പ് എഴുതിയ ഡയറി കണ്ടെടുത്തു

 മാനസിക പീഡനം,​ പീഡിപ്പിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ 19 പേജുള്ള കുറിപ്പിലുണ്ട്

 ആത്മഹത്യ ചെയ്യും മുമ്പ് പരവൂർ മജിസ്ട്രേട്ടിനും അനീഷ്യ ശബ്ദസന്ദേശം അയച്ചെന്ന് ബന്ധുക്കൾ

 അനീഷ്യയുടെ മൊബൈൽ ഫോൺ പരവൂർ സി.ഐ നിസാറിന്റെ നേതൃത്വത്തിൽ പരിശോധിച്ചു

 ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ ഫോൺ കസ്റ്റഡിയിൽ വാങ്ങും

കുപ്രചാരണം,​

പരസ്യഅധിക്ഷേപം

അനീഷ്യയും പരവൂർ കോടതിയിലെ മറ്റൊരു എ.പി.പിയും തമ്മിൽ ജോലി സംബന്ധമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അനീഷ്യ ഇയാൾക്കെതിരെ പരാതി നൽകി. ഇതോടെ ഒരു വിഭാഗം ഉദ്യോഗസ്ഥർ അനീഷ്യയ്ക്കെതിരെ തിരിഞ്ഞു. ഇവർ പലതരത്തിൽ അനീഷ്യയെ സമ്മർദ്ദത്തിലാക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥയെന്ന് കുപ്രചാരണവും നടത്തി. ഇതിനിടെ അനീഷ്യയ്ക്ക് എതിർപ്പുള്ള ഉദ്യോഗസ്ഥനെതിരെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷന് വിവരാവകാശ അപേക്ഷ ലഭിച്ചു. ഇതിനു പിന്നിൽ അനീഷ്യയാണെന്ന കുപ്രചാരണമുണ്ടായി. കഴിഞ്ഞ 19ന് കൊല്ലത്ത് വിളിച്ചുചേർത്ത ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അനീഷ്യയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥൻ പരസ്യമായി വായിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. ഇതാണ് അനീഷ്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് ബന്ധുക്കൾ പറയുന്നു.

'​'​സ​ത്യ​ത്തി​ന് ​വി​ല​യി​ല്ല,​
പി​ന്നെ​ന്തി​ന് ​ജീ​വി​ക്ക​ണം​''

അ​നീ​ഷ്യ​ ​വ​നി​താ​ ​അ​ഭി​ഭാ​ഷ​ക​ർ​ക്ക് ​അ​യ​ച്ച​ ​ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ന്റെ​ ​പൂ​ർ​ണ​ ​രൂ​പം​:​ ​'​'​ഏ​റെ​ ​ക​ഷ്ട​പ്പെ​ട്ടാ​ണ് ​ഇ​വി​ടെ​വ​രെ​ ​എ​ത്തി​യ​ത്.​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​രു​ടെ​യും​ ​കു​ടും​ബം​ ​സ​മ്പ​ന്ന​ര​ല്ല.​ ​സ​ന്തോ​ഷ​ങ്ങ​ളെ​ല്ലാം​ ​ത്യ​ജി​ച്ച് ​പ​ഠി​ച്ചാ​ണ് ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​രും​ ​ജോ​ലി​ ​വാ​ങ്ങി​യ​ത്.​ ​ഇ​ന്നു​വ​രെ​ ​സ​ത്യ​ത്തി​നെ​തി​രെ​ ​നി​ന്നി​ട്ടി​ല്ല.​ ​അ​നീ​തി​ക്ക് ​കൂ​ട്ടു​നി​ന്നി​ട്ടി​ല്ല.​ ​ചെ​യ്യു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​നൂ​റ് ​ശ​ത​മാ​നം​ ​ശ​രി​യാ​യി​രി​ക്ക​ണ​മെ​ന്ന് ​എ​നി​ക്കു​ണ്ട്.​ ​ആ​രെ​യും​ ​മ​ന​പൂ​ർ​വം​ ​ഉ​പ​ദ്ര​വി​ക്കാ​ൻ​ ​പോ​യി​ട്ടി​ല്ല.​ ​ജീ​വി​ച്ചി​രി​ക്കേ​ണ്ടെ​ന്ന് ​തോ​ന്നു​ന്ന​ ​അ​വ​സ്ഥ​യി​ലേ​ക്ക് ​എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​കു​ടും​ബ​ത്തി​ൽ​ ​ഒ​രു​പാ​ട് ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളു​ണ്ട്.​ ​അ​ച്ഛ​നും​ ​അ​മ്മ​യ്ക്കും​ ​അ​സു​ഖ​ങ്ങ​ളു​ണ്ട്.​ ​എ​നി​ക്ക് ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​പ​റ്റാ​ത്ത​ ​ത​ര​ത്തി​ലു​ള്ള​ ​കാ​ര്യ​ങ്ങ​ളാ​ണ് ​ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​ഒ​രാ​ൾ​ക്ക് ​ലീ​വെ​ടു​ക്കാ​തെ​ ​ഓ​ഫീ​സി​ൽ​ ​വ​രാ​തി​രി​ക്കാ​നു​ള്ള​ ​സ​ഹാ​യം​ ​ചെ​യ്തു​കൊ​ടു​ക്കാ​ത്ത​തി​ന് ​മ​റ്റു​ള്ള​വ​രു​ടെ​യെ​ല്ലാം​ ​മു​ന്നി​ൽ​ ​വ​ച്ച് ​എ​ന്നെ​ ​അ​പ​മാ​നി​ച്ചു.​ ​ഈ​ ​ന​ശി​ച്ച​ ​ലോ​ക​ത്ത് ​ഞാ​ൻ​ ​എ​ന്തി​ന് ​ജീ​വി​ക്ക​ണം.​ ​സ​ത്യ​ത്തി​നും​ ​നീ​തി​ക്കും​ ​വി​ല​യി​ല്ലാ​ത്തി​ട​ത്ത്.​ ​രാ​വി​ലെ​ ​അ​ഞ്ച് ​മ​ണി​ക്ക് ​ജോ​ലി​ ​തു​ട​ങ്ങു​ന്ന​താ.​ ​എ​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​സം​സാ​രി​ക്കാ​ൻ​ ​ആ​രു​മി​ല്ല.​ ​അ​ന്യാ​യ​ത്തി​ന് ​വേ​ണ്ടി​യാ​ണ് ​എ​ല്ലാ​വ​രും​ ​കൂ​ട്ടു​നി​ൽ​ക്കു​ന്ന​ത്.​ ​എ​ല്ലാ​ ​തെ​ളി​വു​ക​ളും​ ​എ​ന്റെ​ ​കൈ​യി​ലു​ണ്ട്.​ ​സോ​റി....​""

ഇ​ട​പെ​ട്ട് ​വ​നി​താ​ ​ക​മ്മി​ഷൻ

കൊ​ല്ലം​:​ ​അ​നീ​ഷ്യ​യു​ടെ​ ​ആ​ത്മ​ഹ​ത്യ​യി​ൽ​ ​അ​ന്വേ​ഷ​ണം​ ​ഊ​ർ​ജ്ജി​ത​മാ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​താ​യി​ ​വ​നി​താ​ ​ക​മ്മി​ഷ​നം​ഗം​ ​ഇ​ന്ദി​രാ​ ​ര​വീ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മൊ​ഴി​ ​കൊ​ടു​ത്തെ​ന്നും​ ​രേ​ഖ​ക​ൾ​ ​പൊ​ലീ​സി​ന് ​കൈ​മാ​റി​യി​യെ​ന്നും​ ​അ​നീ​ഷ്യ​യു​ടെ​ ​ഭ​ർ​ത്താ​വ് ​പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട്
ര​ണ്ടാ​ഴ്ച​യ്ക്ക​കം

കൊ​ച്ചി​:​ ​എ​സ്.​ ​അ​നീ​ഷ്യ​യു​ടെ​ ​ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ച്ച് ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ഒ​ഫ് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​കെ.​ ​ഷീ​ബ​ ​ര​ണ്ടാ​ഴ്ച​യ്ക്ക​കം​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ഒ​ഫ് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​(​ഡി.​ജി.​പി​)​ ​ടി.​എ.​ ​ഷാ​ജി​യു​ടെ​ ​ഉ​ത്ത​ര​വ്.
വാ​ർ​ത്ത​ക​ളു​ടെ​യും​ ​അ​നീ​ഷ്യ​യു​ടേ​തെ​ന്ന​ ​പേ​രി​ൽ​ ​പു​റ​ത്തു​വ​ന്ന​ ​ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളു​ടേ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഡി.​ജി.​പി​യു​ടെ​ ​ഇ​ട​പെ​ട​ൽ.​ ​അ​നീ​ഷ്യ​യ്ക്ക് ​ജോ​ലി​ ​ചെ​യ്യാ​നാ​കാ​ത്ത​ ​സാ​ഹ​ച​ര്യ​മാ​യി​രു​ന്നെ​ന്ന​ ​ആ​രോ​പ​ണ​വും​ ​പ​രി​ശോ​ധി​ക്കും.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​നി​ന്നോ​ ​മേ​ല​ധി​കാ​രി​ക​ളി​ൽ​ ​നി​ന്നോ​ ​മോ​ശം​ ​പെ​രു​മാ​റ്റം​ ​നേ​രി​ട്ടി​രു​ന്നോ​യെ​ന്നും​ ​അ​ന്വേ​ഷി​ക്കും.​ ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വാ​ർ​ത്ത​ക​ളും​ ​ഓ​ഡി​യോ​ ​ക്ലി​പ്പു​ക​ളും​ ​കെ.​ ​ഷീ​ബ​യ്ക്ക് ​കൈ​മാ​റ​ണ​മെ​ന്ന് ​നി​‌​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.